India slammed Palestine on Friday
പലസ്തീന്‍ അംബാസഡര്‍ പാക് ഭീകരന്‍ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനൊപ്പം റാവല്‍പിണ്ടിയിലെ ഒരു റാലിയിലാണ് പാകിസ്താനിലെ പലസ്തീന്‍ അംബാസഡര്‍ വലീദ് അബ്ദു അലി പ്രത്യക്ഷപ്പെട്ടത്. റാവല്‍ പിണ്ടിയില്‍ തീവ്ര മതസംഘടനകളുടെ കൂട്ടായ്മയായ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയിലാണ് പലസ്തീന്‍ അംബാസഡര്‍ വലീദ് അബ്ദു അലി പങ്കെടുത്തത്. ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് സയീദ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിന്‍റെ തലസ്ഥാനമായി ജെറുസേലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയ ഇന്ത്യയുടെ മുഖത്തേറ്റ അടിയായിരുന്നു പലസ്തീന്‍ അംബാസഡറുടെ സാന്നിധ്യം.ഭീകര സംഘടന രാഷ്ട്രീയത്തിലേയ്ക്ക് പാക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ 2018ലെ പാക് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഹാഫിസ് സയീദ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.